ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരെന്ന് അറിയാമോ? ദീപിക, ആലിയ, നയൻ താര എന്നിങ്ങനെ പല പേരുകൾ ആവും നിങ്ങളുടെ മനസിൽ ഉയരുക. എന്നാൽ അവരൊന്നും അല്ല,ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ഇന്ത്യയില്‍ ജൂഹി ചൌള ആണ്.
സിനിമയില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ ടീം ഉമസ്‍ഥാ കമ്പനിയിലെ പങ്കാളിത്തം ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ സഹ ഉടമ തുടങ്ങിയ നിലകളില്‍ ഇന്നും വലിയ വരുമാനമാണ് ജൂഹി ചൗളയ്ക്ക് ലഭിക്കുന്നത്. നടി ജൂഹി ചൗള ബോളിവുഡ് താരങ്ങളില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഷാരൂഖിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്താണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ജൂഹി ചൗളയ്ക്ക് 4600 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളത്. നടിമാരില്‍ രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് ആണ്. ഐശ്വര്യയുടെ ആസ്‍തി 860 കോടിയാണ്. മൂന്നാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. പ്രിയങ്ക ചോപ്രയുടെ ആസ്‍തി 650 കോടി രൂപയാണ്. ബോളിവുഡിലെ നായികമാരില്‍ ഇന്ന് മുന്നിലുള്ള താരമായായ ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്. ആലിയ ഭട്ടിന് 500 കോടിയാണ് ആകെ ആസ്‍തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്