മുംബൈ: വിക്കിപീഡിയയില്‍ നിന്ന് ഛത്രപതി സംഭാജി മഹാരാജിനെ കുറിച്ചുള്ള ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിന് നാല് വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ സെല്‍ കേസെടുത്തു. വിക്കിപീഡിയയില്‍ നിന്ന് പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സി നേരത്തെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വിക്കിമീഡിയ ഫൗണ്ടേഷന് നോട്ടീസ് അയച്ചിരുന്നു. വിക്കിമീഡിയ ഫൗണ്ടേഷന്‍ വിക്കിപീഡിയയെ ഹോസ്റ്റ് ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്.
വിക്കിപീഡിയയിലെ ഉള്ളടക്കം കൃത്യമല്ലെന്നും മറാത്താ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജി മഹാരാജിന്റെ മകന്‍ സംഭാജി മഹാരാജ് അത്യധികം ആദരണീയനായ വ്യക്തിയായതിനാല്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും സൈബര്‍ ഏജന്‍സി നോട്ടീസില്‍ പറഞ്ഞു. വിക്കിമീഡിയയിലെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്നും ് മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിക്കിമീഡിയയ്ക്ക് നോട്ടീസ് അയച്ചത്.
വിക്കിമീഡിയയില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ വിക്കിപീഡിയയുടെ നാല് എഡിറ്റര്‍മാര്‍ക്കെതിരെ കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് എഡിറ്റര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഛത്രപതി സാംഭാജിയുടെ കഥ പറയുന്ന ഛാവ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയാണ് മഹാരാജിനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ ചരിത്രം വളച്ചൊടിച്ച് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമം നടന്നത്. വിവിധ മറാത്ത സംഘടനകള്‍ ഇത് ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രി ഫഡ്‌നാവിസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്