മഹാ കുംഭമേളയില്‍ പോയ അനുഭവം പങ്കുവെച്ച് ഫുട്‌ബോളര്‍ സി.കെ. വിനീത്. കുംഭമേളയിൽ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള പിആര്‍ വര്‍ക്ക് മാത്രമാണ് നടന്നിട്ടുള്ളതെന്ന് സി.കെ. വിനീത് പറഞ്ഞു.
അമൃത് സ്‌നാന്‍ ചെയ്യാന്‍ താത്പര്യമില്ലായിരുന്നുവെന്നും അവിടെ വൃത്തികെട്ട വെള്ളമായിരുന്നുവെന്നും സി.കെ. വിനീത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പറഞ്ഞു. കുളിച്ചിട്ട് ചൊറി പിടിച്ച് തിരിച്ചു വരാന്‍ താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
''വിശ്വാസികള്‍ അവിടെ അമൃത് സ്‌നാന്‍ ചെയ്യുന്നു. അതല്ലാതെ പ്രത്യേകിച്ച് ഒന്നും പറയാനോ കാണാനോ അവിടെ ഉണ്ടെന്ന് തോന്നിയിട്ടില്ല. ഞാന്‍ അവിടെ വന്ന് കാണുന്നത് ആള്‍ക്കൂട്ടമാണ്. എനിക്ക് കുളിക്കണ്ട. എനിക്ക് അതിന് താത്പര്യമില്ല, കാരണം അത്രയും വൃത്തികെട്ട വെള്ളമാണ്. കുളിച്ച് ചൊറിപിടിച്ച് തിരിച്ചുവരാന്‍ എനിക്ക് താത്പര്യമില്ല,' സി.കെ. വിനീത് പറഞ്ഞു.
ടാറ്റ ഇവിയുടെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോ ഗ്രാഫര്‍ കൂടിയായ സി.കെ. വിനീത് കുംഭമേള സന്ദര്‍ശിക്കാനായി പ്രയാഗ് രാജിലേക്ക് പോയത്. കുംഭമേളയില്‍ സാധാരണക്കാര്‍ക്കായി സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്ന് നേരത്തെ തന്നെ സി.കെ. വിനീത് വിമര്‍ശനമുന്നയിച്ചിരുന്നു. സംഭവം വാര്‍ത്തയായതോടെ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ അസഭ്യവര്‍ഷമാണ്.
'വിശ്വാസം ഇല്ലാത്ത നീ എന്തിന് കുംഭമേളയ്ക്ക് പോയി, കുളിക്കാത്തവര്‍ അമ്പലത്തില്‍ കയറരുത്, ശുദ്ധിയായിട്ട് വരുന്നവരെ നാറ്റിക്കരുത്, നീ കുളിക്കാന്‍ ഇറങ്ങാത്തത് നന്നായി, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വട്ടച്ചൊറി വന്നേനെ' തുടങ്ങി പോസ്റ്റിന് താഴെ അസഭ്യങ്ങള്‍ നിറയുകയാണ്. വിനീതിനെ അന്തം കമ്മിയെന്ന് വിശേഷിപ്പിച്ചവരുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്