കൊച്ചി: ബാലയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ അമൃത സുരേഷിനെതിരെ വീണ്ടും സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഉയരുകയാണ്. ഇപ്പോൾ അമൃതയെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരി അഭിരാമി സുരേഷ്.
തങ്ങള്‍ ബാലയുടെ പണത്തിന് പിന്നാലെ പോയതല്ലെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്നും ആണ് അഭിരാമി വ്യക്തമാക്കിയത്. ഇപ്പോള്‍ കേസ് കോടതിയിലായതിനാലും ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാലും പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നാണ് അഭിരാമി നൽകുന്ന വിശദീകരണം.
അതേസമയം അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്