ധനശ്രീക്ക്  ജീവനാംശമായി ചഹല്‍ നല്‍കേണ്ടത് 60 കോടിയോ?

FEBRUARY 19, 2025, 9:34 PM

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നടിയും നർത്തകിയുമായ ധനശ്രീ വർമ്മയും വിവാഹമോചിതരാകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇരുവരും നിയമപരമായി വേർപിരിയുന്നുവെന്ന വാർത്ത പ്രചരിക്കുമ്പോൾ, ധനശ്രീക്ക് 60 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ട്. വിവാഹമോചന നഷ്ടപരിഹാര തുക സംബന്ധിച്ച് ഇരുവരും ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്.

ധനശ്രീക്ക് ജീവനാംശമായി 60 കോടി രൂപ ചഹല്‍ നല്‍കണമെന്നാണ് ഗോസിപ്പ്. ചഹലോ ധനശ്രീയോ ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികള്‍ ആരംഭിച്ചതായി വിവരമുണ്ട്.

vachakam
vachakam
vachakam

ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ്  വിവാഹമോചന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ചാഹൽ നീക്കം ചെയ്തു.

 2020 ലാണ് ഇരുവരും വിവാഹിതരായത്. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam