ശോഭന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്നിരുന്ന നടി ഒരുനാൾ സജീവ അഭിനയത്തിൽ നിന്നും പിൻവലിഞ്ഞു നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ താരങ്ങളുടെ നായികയായി നിറഞ്ഞു നിന്നിരുന്ന താരം വിവാഹം പോലും കഴിക്കാതെ അഭിനയത്തില്‍ നിന്നും മാറി നിന്നതെന്തിനാണെന്ന ചോദ്യം പലപ്പോഴും ഉയര്‍ന്ന് വന്നിരുന്നു. താരം സിനിമ ഉപേക്ഷിച്ചതിന് പിന്നിൽ പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് ശോഭനയെ എത്തിച്ചതെന്ന് പറയുന്നതിനൊപ്പം മറ്റ് പല കഥകളും പ്രചരിക്കുന്നുണ്ട്.
അതിലൊന്ന് തെലുങ്കിലെ ഒരു സൂപ്പര്‍താരമാണ് ശോഭനയുടെ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇമാന്‍ഡി രാമ റാവു പറയുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
തെലുങ്കിലെ നടന്‍ രാജേന്ദ്ര പ്രസാദുമായി ഒരിക്കല്‍ ശോഭന വഴക്ക് കൂടിയ ഒരു സംഭവം ഉണ്ടായിരുന്നു. ആ സമയത്ത് ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നും തീരുമാനിച്ചു. അതിന് ശേഷം കുറച്ചുകാലത്തേക്ക് സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്കും അവരെത്തി. ആ സെന്‍സേഷണല്‍ തീരുമാനം മാറ്റുന്നതിന് വേണ്ടി പലരും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് രാമറാവു പറഞ്ഞത്. എന്നാൽ താരം ഇതുവരെ വാർത്തയിൽ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്