കുംഭമേളയിൽ പങ്കെടുത്ത് നിർമാതാവും പൃഥ്വിരാജ് സുകുമാന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഓറഞ്ചും കറുപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സുപ്രിയ പ്രയാഗ് രാജിലെത്തിയത്.
പ്രയാഗ് രാജിൽ നിന്നുള്ള വിഡിയോ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. വിവിഐപികൾക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്.
ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ 144 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന മഹാകുംഭമേള അവസാനിക്കും. ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്.
ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ ഇതിനകം 50 കോടിയിൽ അധികം ആളുകൾ പുണ്യസ്നാനം നടത്തി.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ആളുകളാണ് എത്തിയത്. സെലിബ്രിറ്റികള്‍ക്ക് പുറമേ രാഷ്ട്രീയക്കാരനും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്