വിവാഹ വാർഷികത്തിൽ ‘ന്യൂ മമ്മി’ കത്രീനയോടൊപ്പം മനോഹര സെൽഫി പങ്കുവച്ചു വിക്കി കൗശൽ 

DECEMBER 10, 2025, 8:51 AM

ബോളിവുഡിലെ ഏറ്റവും പ്രിയങ്കര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും അവരുടെ 4-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ പ്രത്യേക ദിനത്തിൽ, വിക്കി തന്റെ ഭാര്യയും ‘ന്യൂ മമ്മി’യുമായ കത്രീന കൈഫിനൊപ്പമുള്ള ഒരു മനോഹരമായ സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ ഏറെ സ്നേഹത്തോടെ ആണ് ഈ ചിത്രം സ്വീകരിച്ചത്

ചിത്രത്തിൽ ഇരുവരും ലളിതമായ വസ്ത്രങ്ങളിൽ, നിറ ചിരിയോടെ തികച്ചും മനോഹരമായി ആണ് കാണപ്പെടുന്നത്. ദമ്പതികളുടെ കെമിസ്ട്രി വീണ്ടും ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. പുതിയ അമ്മയായ കത്രീന കൈഫിന്റെ സന്തോഷവും തിളക്കവും ഫോട്ടോയിൽ വ്യക്തമാണ്. 

അതേസമയം വിക്കിയും കത്രീനയും അവരുടെ സ്വകാര്യ ജീവിതം പൊതുവെ ഏറെ പ്രൈവറ്റ് ആയി സൂക്ഷിക്കാനാണ് ശ്രമിക്കാറ്. അതുകൊണ്ട് തന്നെ ഇത്തരം നിമിഷങ്ങൾ താരജോഡികൾ പങ്കുവെക്കുന്നത് ആരാധകർക്ക് ഒരു മനോഹര സർപ്രൈസ് ആയി. 

vachakam
vachakam
vachakam

നാലു വർഷം മുമ്പ് നടന്ന അവരുടെ രാജകീയ വിവാഹം ഇന്നും ആരാധകർ മനസിൽ സൂക്ഷിക്കുന്നതുപോലെ, ഈ വാർഷിക പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam