കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് നടി നവ്യാ നായർ തന്റെ വിലകൂടിയ സാരികള്‍ വീണ്ടും വില്‍പനയ്ക്ക് വച്ച വാർത്തകള്‍ പുറത്ത് വന്നത്.
ഒറ്റത്തവണയോ മറ്റും ഉടുത്ത സാരികള്‍ ഇത്തരത്തില്‍ വളരെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതായിരുന്നു നവ്യാ നായരുടെ പദ്ധതി.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ സഹായിക്കാൻ വേണ്ടിയായിരുന്നു നവ്യ തന്റെ സാരികള്‍ വില്പനയ്ക്ക് വച്ചത്.
ഇപ്പോഴിതാ ഇതിൽ പ്രചോദനം ഉൾക്കൊണ്ട് പൂർണിമ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. 40 വർഷം പഴക്കമുള്ള സാരികള്‍ വരെയാണ് പൂർണിമ വില്‌പനയ്ക്ക് വച്ചിട്ടുണ്ട്.
പൂർണിമയുടെ വസ്‌ത്ര ബ്രാൻഡായ 'പ്രാണ'യിലാണ് സാരി വില്പന. ഓരോ സാരിക്കും സ്‌ത്രീകളുടെ പേരുമുണ്ട്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്