കണ്ണൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനെ സന്ദർശിച്ചു. എന്താണ് ഈ വെളുത്ത താടിയുടെ രഹസ്യമെന്ന് പത്മനാഭൻ ചോദിച്ചപ്പോൾ അതിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ:
ഗോകുലം ഗോപാലൻ നിർമാണം ചെയ്യുന്ന തന്റെ പുതിയ സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്. സിനിമയ്ക്ക് വേണ്ടി ആണെങ്കിൽ ഫിക്സ് ചെയ്താൽ പോരേ എന്ന് കൗതുകത്തോടെ തിരികെ പത്മനാഭന്‍ ചോദിച്ചപ്പോൾ അതിന് മറുപടിയായി സുരേഷ് ഗോപി പുഞ്ചിരിയോടെ പറഞ്ഞു. 'അത് പറ്റില്ല പത്മനാഭസ്വാമിയുടെ വേഷമാണ്. ഒറിജിനൽ തന്നെ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രിയായ ശേഷം കണ്ണൂരിൽ സന്ദർശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. വള്ളത്തോളിന്റെ കവിത പാടിയാണ് ടി പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചത്.
കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിനായി സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാന്‍ കഴിയുമെന്നും എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കണമെന്നും താൻ സുരേഷ് ഗോപിയോട് പറഞ്ഞതായി ടി പത്മനാഭൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്