മുംബൈ: സെർവിക്കൽ ക്യാൻസർ ബാധിതയായ സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചതായി റിപ്പോർട്ട്. ഏറെ കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോളി ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു.
ഡോളിയുടെ സഹോദരിയും സീരിയല്‍ നടിയുമായ അമന്‍ ദീപ് സോഹിയും ഇന്നലെ മരിച്ചിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം ഉണ്ടായത്. ഇത് കഴിഞ്ഞു അടുത്ത ദിവസമാണ് ഡോളിയുടേയും മരണം.
ഡോളിയുടേയും അമാന്‍ ദീപയുടേയും സഹോദരൻ മനു സോഹിയാണ് സഹോദരിമാരുടെ മരണം ഔദ്യോഗികമായി അറിയിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സഹോദരിമാരെ നഷ്ടപ്പെടുകയായിരുന്നുവെന്നും അതില്‍ കുടുംബം തകർന്നുവെന്നും ആണ് സഹോദരന്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്