നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യും തമ്മിലുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുകയാണ്.
സൈബറിടത്ത് വൈറലാകുന്ന വിഡിയോയില്‍ തൃഷ കഴുത്തില്‍ താലിമാലയ്ക്കു സമാനമായ മാല ധരിച്ചതും കയ്യിലെ മോതിരവുമാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണമായത്.
ഈ വിഡീയോയുടെ താഴെ നിറയുന്ന കമന്റുകളിൽ പലരും ചോദിക്കുന്നത് ഇരുവരും രഹസ്യമായി വിവാഹിതരായോ എന്ന ചോദ്യമാണ്. നീളം കുറഞ്ഞ മാലയില്‍ ആലില രൂപത്തിലുള്ള ലോക്കറ്റ് കാണാം, ഒപ്പം കയ്യില്‍ ഇതുവരെ കാണാത്ത മോതിരം കണ്ടതും ആരാധകരെ ചിന്തിപ്പിക്കുകയാണ്.
എന്നാൽ ഇത് താലിയല്ലെന്നും ഇത്തരം മാലകളാണോ വിവാഹസൂചനകളെന്നും മറ്റ് ചിലർ കമന്റുകളായി ചോദിക്കുന്നുണ്ട്. ഇത് 2025ലെ വിഡിയോ ആണെന്നും എഐ ആണെന്നും ചിലര്‍ പറയുന്നു. അതേസമയം കമലഹാസൻ നായകനായി അഭിനയിച്ച ’തഗ്ഗ് ലൈഫ്’ എന്ന ചിത്രത്തിലെ പ്രമോഷൻ പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലാകുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
