ബെംഗളൂരു: ടോക്സിക് സിനിമയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച റീഷൂട്ട് വാർത്തകൾ തള്ളി അണിയറപ്രവർത്തകർ. ചിത്രത്തിലെ ചില രംഗങ്ങളിൽ നായകൻ യഷ് അസംതൃപ്തനാണെന്നും, അവ വീണ്ടും ചിത്രീകരിക്കുമെന്നുമുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായും സിനിമ റിലീസിന് സജ്ജമാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു. 100 ദിവസത്തിലധികം റീഷൂട്ട് നടത്തി ചിത്രം 2027-ൽ പുറത്തിറക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും തെറ്റാണെന്ന് അവർ വ്യക്തമാക്കി.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ യഷും ഗീതു മോഹൻദാസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്നാണ് നിർമ്മാണം.
കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ടീസർ യഷ് ഇരട്ടവേഷത്തിലെത്തുമെന്ന സൂചന നൽകുന്നുണ്ട്. ഹോളിവുഡ് നിലവാരത്തിലുള്ള ദൃശ്യഭംഗിയും ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള അവതരണവുമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ‘ടോക്സിക്’ ഒരു പാൻ-വേൾഡ് സിനിമയായി ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
