പലാഷ് മുച്ചാലുമായുള്ള വിവാഹത്തിന്റെ കാര്യത്തിൽ മൗനം വെടിഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദാന. സ്മൃതി മന്ദാനയും പലാഷ് മുച്ചാലുമായുള്ള വിവാഹം ഈ വർഷം ഡിസംബറിൽ നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
എന്നാൽ ഇതിനിടെ പല സംഭവ വികാസങ്ങളും ഉണ്ടായി. ഇതിന് പിന്നാലെ സ്മൃതി മന്ദാന തുറഞ്ഞു പറഞ്ഞു ഈ വിവാഹം ഇനി നടക്കില്ലെന്ന്.
വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത്തരം ഊഹാപോഹങ്ങൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.
ഈ വിവാഹം ഇനി നടക്കില്ല, ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
രാജ്യത്തിന് വേണ്ടി തുടർന്നും കളിച്ച് ട്രോഫികൾ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റിൽ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവർക്കും നന്ദി, മുന്നോട്ട് പോകാൻ സമയമായി. താരം കുറിച്ചു.
കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന്റെ അരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. പിന്നാലെ പലാഷ് മുച്ചലിന്റെ വഴിവിട്ട ബന്ധങ്ങളാണ് വവാഹം മാറ്റിവെക്കാൻ കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വന്നിരുന്നു.
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യൻ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
