വണ്ടികൾ ചിലർക്ക് ഭ്രാന്താണ്. തങ്ങളുടെ സന്തത സഹചാരി ആയതുകൊണ്ടാവാം ചിലർ വണ്ടിയെ പൊന്നുപോലെ കൊണ്ടുനടക്കുന്നവരുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ വൈറൽ ആവുകയാണ്.
ഒരു വ്യക്തി തന്റെ ബൈക്കിന്റെ പിറന്നാൾ, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ്. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് ഒരാൾ തന്റെ ബൈക്കിന്റെ പിറന്നാൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നത്.
ബൈക്കിന്റെ മുൻ ചക്രത്തിൽ കത്തി ഘടിപ്പിച്ച് വണ്ടി മുന്നോട് എടുത്ത് കേക്ക് കട്ട് ചെയ്യുന്നതാണ് വിഡിയോയിൽ. ഒരാൾ മുന്നിൽ കേക്കുമായി നിൽക്കുന്നതും കാണാം. പിറന്നാൾ ഗാനം വെച്ച് ഒരു ഉത്സവാന്തരീക്ഷത്തിലാണ് കേക്ക് മുറിക്കുന്നത്.
നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. ആ വ്യക്തിയുടെ ബൈക്കിനോടുള്ള സ്നേഹം എല്ലാവരുടേം പ്രശംസ നേടുകയാണ്.
Girls : Do Men Even Have Feelings ??
Meanwhile Men, Celebrating Birthday Of Their Bike... pic.twitter.com/rHhFUwFlwW— Babu Bhaiya (@Shahrcasm) September 10, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്