സ്റ്റൈല്‍ മന്നൻ രജനീകാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാൽ സലാം. എന്നാൽ താരത്തിന്റെ പുതിയ ചിത്രമായ 'ലാല്‍ സലാ'മിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി ലഭിച്ചതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
സാമൂഹിക പ്രവർത്തകനായ സെല്‍വമാണ് പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ തമിഴരെ അവഹേളിക്കുന്ന തരത്തില്‍ ഇതിന് മുൻപ് സംസാരിച്ചിട്ടുണ്ടെന്നും അവർ ഉള്‍പ്പെടുന്ന സിനിമ പുറത്തിറക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ആണ് പരാതിയില്‍ പറയുന്നത്.
അതേസമയം സമാധാനപരമായി ജീവിക്കുന്ന തമിഴ് ജനതയ്‌ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിത്രത്തിന്റെ സംവിധായിക ഐശ്വര്യ രജനീകാന്തിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
എന്നാൽ സംഭവത്തില്‍ ധന്യ ബാലകൃഷ്ണ നേരത്തെ ഖേദം പ്രകടിപ്പിച്ചിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരും തന്നെ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്