തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥിന്റെയും അദിതി റാവു ഹൈദാരിയുടെയും വിവാഹ നിശ്ചയം മാർച്ച് 28-നാണ് നടന്നത്. അത് വലിയ വാർത്ത ആവുകയും ചെയ്തിരുന്നു. എന്നാൽ രഹസ്യമായിട്ടാണ് ചടങ്ങുകള്‍ നടത്തിയതെന്ന് വാർത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ നടൻ സിദ്ധാർത്ഥ്.
രഹസ്യമായിട്ടാണ് ഞങ്ങള്‍ വിവാഹ നിശ്ചയം നടത്തിയതെന്ന് പലരും എന്നോട് പറഞ്ഞു. കുടുംബത്തോടൊപ്പം സ്വകാര്യമായും രഹസ്യമായും ചെയ്യുന്നത് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് ഇത് രഹസ്യമായി നടത്തിയതെന്ന് കരുതുന്നത്. പക്ഷേ അവിടെ ഉണ്ടായിരുന്നവർക്ക് ഇത് സ്വകാര്യത മാനിച്ച് നടത്തിയതാണെന്ന് അറിയാം എന്നാണ് താരം പറഞ്ഞത്.
കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തതെന്നും സിദ്ധാർത്ഥ് പറഞ്ഞു. സിദ്ധാർത്ഥും അദിതിയും ഏറെ കാലമായി പ്രണയത്തിലായിരുന്നു. വിവാഹം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വാർത്തകളോട് പ്രതികരിച്ച് സിദ്ധാർത്ഥ് അറിയിച്ചത്. സിദ്ധാര്‍ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്