ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ കണ്ടെത്താൻ സഹായിച്ചതിന് നന്ദി എ.കെ സർ; അജിത്തിന്റെ റേസിംഗ് പിറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

FEBRUARY 22, 2026, 10:30 PM

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മലയാള സിനിമയ്ക്ക് പുറമെ തമിഴിലും സജീവമായ നായികയായി മാറിയിരിക്കുകയാണ് ഇപ്പോൾ. തമിഴ് നടൻ അജിത് കുമാറുമായി മഞ്ജുവിന് അടുത്ത സൗഹൃദമാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം തുനിവ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അജിത്തിന്റെ റേസിംഗ് പിറ്റിൽ നിന്നുള്ള ചില നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു.

“നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ കണ്ടെത്താൻ എങ്ങനെ എന്നത് കാണിച്ചുതന്നതിന് നന്ദി എ.കെ സാർ. നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിക്കുകയും അവിടുത്തെ ആവേശം നേരിട്ട് അനുഭവിക്കാൻ അവസരം നൽകുകയും ചെയ്തതിന് പ്രത്യേക നന്ദി. മറക്കാനാവാത്ത അനുഭവം ആയിരുന്നു അത്,” എന്നാണ് മഞ്ജു കുറിച്ചത്.

ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ഉണ്ടായത്. ഇതിനുമുമ്പ് അജിത്തിനൊപ്പം ബൈക്ക് യാത്ര നടത്തിയതിന് ശേഷമാണ് മഞ്ജു സ്വന്തമായി ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങിയത്. സാഹസികതയോടുള്ള അജിത്തിന്റെ താൽപ്പര്യം തന്നെ ഏറെ സ്വാധീനിച്ചുവെന്ന് മഞ്ജു നേരത്തെയും പറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

‘തുനിവ്’ ചിത്രീകരണ വേളയിലാണ് ഇരുവരും റോഡ് ട്രിപ്പ് പോയത്. ലഡാക്കിലേക്കായിരുന്നു ആ യാത്ര. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് ആ യാത്ര സമ്മാനിച്ചതെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam