തെന്നിന്ത്യന്‍ സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. ബാലതാരമായി സിനിമയിലെത്തി സംവിധായകനും നടനും ബിഗ് ബോസ് താരവുമായൊക്കെയായ സൂര്യയെ പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായിക കാവേരിയുടെ ഭര്‍ത്താവ് എന്ന നിലയിലും സൂര്യ കിരണ്‍ ഏവര്‍ക്കും പരിചിതനാണ്.
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന് എന്നാണ് പുറത്തു വരുന്ന വിവരം. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സൂര്യ കിരണിന്റെ വിയോഗം സംഭവിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിക്കുകയും ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നുപെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് റിപ്പോര്‍ട്ട്
2003ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ സത്യം അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. അരിസി എന്ന ചിത്രം റിലീസിന് ഒരുങ്ങവെയാണ് അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. പ്രശസ്ത ടെലിവിഷന്‍ താരം സുചിത്ര സഹോദരിയാണ്. നടി കാവേരിയെ വിവാഹം കഴിച്ചെങ്കിലും ഇവര്‍ പിന്നീട് വിവാഹമോചിതരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്