വര്‍ക്ക് ഫ്രം കാര്‍ വേണ്ട! കാറോടിക്കുന്നതിനിടെ ലാപ്‌ടോപില്‍ ജോലി ചെയ്ത ടെക്കി യുവതിക്ക് പിഴ

FEBRUARY 13, 2025, 7:35 PM

ബംഗളൂരു: കാറോടിക്കുന്നതിനിടെ ലാപ്‌ടോപില്‍ ജോലി ചെയ്ത യുവതിക്ക് ട്രാഫിക് പൊലീസ് പിഴയിട്ടു. ബെംഗളൂരു ആര്‍.ടി നഗറിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ പോകുന്നതിനിടെ ടെക്കിയായ യുവതി ലാപ് ടോപ്പില്‍ ഓഫിസ് ജോലികള്‍ ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ കണ്ടെത്തി പൊലീസ് പിഴ ഈടാക്കുകയായിരുന്നു.

യുവതി കാറോടിച്ച് വര്‍ക്ക് ചെയ്യുകയാണെന്ന് മനസിലാക്കിയ സമീപത്ത് കൂടി പോയ യാത്രക്കാരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ സംഭവം വന്‍ ചര്‍ച്ചയാകുകയായിരുന്നു. ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍ ജോലി ചെയ്യാമെന്ന് മനസിലായില്ലേയെന്ന് ചിലര്‍ കുറിച്ചപ്പോള്‍ തൊഴില്‍ സമ്മര്‍ദമാണ് യുവതിയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നായി മറ്റൊരു കൂട്ടറുടെ വാദം.



വീഡിയോ വൈറലായതോടെ അന്വേഷിച്ച് വീട്ടിലെത്തിയ ട്രാഫിക് പൊലീസ് 1000 രൂപ പിഴ ഈടാക്കി. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ഡിസിപി തന്നെയാണ് ഈ വിവരം പ്രസിദ്ധീകരിച്ചത് . ഇതോടെ ചര്‍ച്ചയ്ക്ക് പുതിയ വഴിത്തിരിവുമുണ്ടായി. ബംഗളൂരുവിലെ ട്രാഫിക് കുരുക്കാണോ അതോ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുപ്പിക്കുന്ന കോര്‍പറേറ്റ് ലോകത്തെ അപ്രഖ്യാപിത നിയമമാണോ 'വര്‍ക്ക് ഫ്രം കാറി'ന് യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പുതിയ ചര്‍ച്ച.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam