ബോളിവുഡ് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു നോറ ഫത്തേഹി. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും നോറ തന്റെ നൃത്തം കൊണ്ട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. തന്നെ സിനിമ രംഗത്ത് നിന്നും ഒതുക്കാൻ ശ്രമം നടക്കുന്നതായി പറയുകയാണ് നടി ഇപ്പോൾ. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീ, സത്യമേവ ജയതേ 2, ആൻ ആക്ഷൻ ഹീറോ, മഡ്ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലെ ഡാൻസ് നമ്പറുകളിലൂടെ പ്രശസ്തയാണ് നോറ ഫത്തേഹി.
തന്നെ സിനിമ രംഗത്ത് നിന്നും ഒതുക്കാൻ ശ്രമിക്കുന്നു എന്നാണ് നടി പറയുന്നത് .തനിക്കെതിരായ പ്രചാരണത്തിന് ചിലർ പിആർ ഏജൻസികളെ നിയമിച്ചതായും നോറ ഫത്തേഹി വെളിപ്പെടുത്തി.
'ചില താരങ്ങൾ അവരുടെ പിആർ ഏജൻസികൾക്ക് പണം നൽകുകയും നോറയുടെ കാലം കഴിഞ്ഞു, ഇനി ഞാനാണ് പുതിയ നോറ എന്ന അടിക്കുറിപ്പോടെ അവരുടെയും എന്റെയും ചിത്രം ഒരുമിച്ച് വെക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണ്. നിങ്ങളെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെടാൻ എനിക്ക് ആരുമില്ല എന്നതുകൊണ്ട്, നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയുമെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങളുടെ പാതയിൽ തന്നെ തുടരുക,' എന്ന് നോറ പറഞ്ഞു.
'എനിക്ക് കണങ്കാലിന് പരിക്കേറ്റ സമയം നോറയുടെ നൃത്തം അവസാനിച്ചു എന്ന് പ്രചാരണം തുടങ്ങി. പരിക്കിൽ നിന്ന് ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. എന്നാൽ സുഖം പ്രാപിച്ചാൽ ഉടൻ ഞാൻ ആരാണെന്ന് കാണിച്ചുതരാം,'എന്നും നോറ പറഞ്ഞു. എല്ലാവരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നതാണ് സിനിമാവ്യവസായത്തിന്റെ സ്വഭാവമെന്നും നടി പറഞ്ഞു.
ഒരു വേഷത്തിനായി ഓഡിഷൻ നടത്തിയ ഒരു ഏജൻസി തന്നെ വഞ്ചിച്ചതിനെക്കുറിച്ചും അതേ പ്രോജക്റ്റിനായി മറ്റൊരു നടിയെ രഹസ്യമായി അവർ കണ്ടെത്തിയതും നോറ സംസാരിച്ചു. "ചിത്രത്തിൻറെ അണിയറക്കാർ ഓഡിഷന് ശേഷം മറുപടിയൊന്നും തന്നില്ലെന്നാണ് എന്നോട് പറഞ്ഞത്. പിന്നീട് ആ വേഷത്തിനായി മറ്റൊരു പെൺകുട്ടിയെ അവർ ഏർപ്പാടാക്കി. എന്താണ് സംഭവിക്കുന്നതെന്ന് മാസങ്ങളോളം അവർ എന്നെ ഇരുത്തി ചിന്തിപ്പിച്ചു, ഒടുവിൽ ഏജൻസിയിയുമായി ബന്ധം അവസാനിപ്പിച്ചു" നോറ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്