ബെംഗലൂരു: കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കോഡവ സമുദായം രംഗത്ത്. ഇത് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, കര്‍ണാടക ആഭ്യന്തര മന്ത്രിക്കും കോഡവ നാഷണൽ കൗൺസിലിന്റെ പ്രസിഡന്റ് എൻ.യു.നച്ചപ്പ കത്ത് എഴുതി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
കര്‍ണാടക എംഎല്‍എ രവി കുമാർ ഗൗഡ "രശ്മികയെ ഒരു പാഠം പഠിപ്പിക്കണം"എന്ന പ്രസ്താവന നടത്തിയിരുന്നു. ബെംഗലൂരുവില്‍ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നടി വിസമ്മതിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന ഉണ്ടായത്. കന്നഡ ചിത്രമായ കിര്‍ക് പാര്‍ട്ടിയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ രശ്മിക. സ്വന്തം ഭാഷയെയും കന്നഡ സിനിമയെയും അവഗണിക്കുന്നത് ശരിയല്ല. അതിന് അവരെ ഒരു അവർക്ക് ഒരു പാഠം പഠിപ്പിക്കേണ്ടെ എന്നാണ് എംഎല്‍എ ചോദിച്ചത്. പ്രത്യേക പ്രതിനിധി വഴി നടിയെ 10-12 തവണ ക്ഷണിച്ചിട്ടും വന്നില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ രശ്മിക മന്ദാന കോഡവ സമുദായത്തിൽപ്പെട്ടയാളാണെന്നും അവർ തന്റെ അർപ്പണബോധവും കഴിവും ഉപയോഗിച്ച് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിജയം കൈവരിച്ച നടിയാണെന്നും വിമര്‍ശനം കടന്ന് ചിലര്‍ ഭീഷണിയുമായി വരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ കോഡവ നാഷണൽ കൗൺസില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്