ജയ്പൂര്‍: വിമല്‍ പാന്‍ മസാലയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ്, ജെബി ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ എന്നിവര്‍ക്ക് ജയ്പൂര്‍ ആസ്ഥാനമായുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നോട്ടീസ് അയച്ചു. ഉല്‍പ്പന്നത്തിന്റെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന പരസ്യത്തിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി മാര്‍ച്ച് 19 ന് നേരിട്ടോ ഒരു പ്രതിനിധി മുഖേനയോ ഹാജരാകാനാണ് സമന്‍സ്.
ഉല്‍പ്പന്നത്തില്‍ കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നെന്ന് വാദിച്ച് ജയ്പൂര്‍ നിവാസിയായ യോഗേന്ദ്ര സിംഗ് ബദിയാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ആരംഭിച്ചത്. 'ഓരോ തരിയിലും കുങ്കുമപ്പൂവിന്റെ വീര്യമുണ്ട്' എന്നാണ് ഉല്‍പ്പന്നത്തിന്റെ ടാഗ്ലൈന്‍. എന്നാല്‍ കുങ്കുമപ്പൂവിന്റെ വിലയും ഉല്‍പ്പന്നത്തിന്റെ വിലയും തമ്മില്‍ ഒത്തുപോവുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
കുങ്കുമപ്പൂവിന്റെ വില കിലോഗ്രാമിന് ഏകദേശം 4 ലക്ഷം രൂപയാണെന്നും പാന്‍ മസാല പൗച്ച് വെറും 5 രൂപയ്ക്ക് വില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ കുങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ ഉല്‍പ്പന്നത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. പരസ്യം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പരസ്യം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്യാര്‍സിലാല്‍ മീണ അധ്യക്ഷനും ഹേമലത അഗര്‍വാള്‍ അംഗവുമായ ഫോറമാണ് പരാതിയില്‍ അഭിനേതാക്കള്‍ക്കും കമ്പനിയുടെ ചെയര്‍മാനും നോട്ടീസ് അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്