ഗുസ്തി താരവും ഹരിയാന എം.എല്‍.എയുമായ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. ആദ്യ കുഞ്ഞിനെ വരവേല്‍ക്കാൻ കാത്തിരിക്കുന്നതായി താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഭർത്താവ് സോംവീർ രതീയും താനും ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നാണ് അവർ വെളിപ്പെടുത്തിയത്.സഹതാരങ്ങളും സുഹൃത്തുക്കളും ദമ്ബതികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
പാരിസ് ഒളിമ്ബിക്സില്‍ ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫൈനലില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഭാരക്കൂടുതലില്‍ അയോഗ്യയായി.
മെഡല്‍ ഒന്നും ലഭിക്കാതെയാണ് താരം പാരിസില്‍ നിന്ന് മടങ്ങിയത്. പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം റെയില്‍വെയിലെ ജോലിരാജി വച്ച് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. ഹരിയാനയില്‍ നിന്ന് മത്സരിച്ച നിയമസഭയില്‍ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്