ബോളിവുഡ് താരം ഷാഹിദ് കപൂർ ഇപ്പോൾ ബോക്സ് ഓഫീസിൽ ഒരു മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഷാഹിദിന്റെ മിക്ക ചിത്രങ്ങളും ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ റീമേക്കുകളാണ്. അതിന് തുടക്കം കുറിച്ചത് സന്ദീപ് റെഡ്ഡി വാങ്കയുടെ തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയിലൂടെയായിരുന്നു. സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സന്ദീപ് റെഡ്ഡി ഷാഹിദ് കപൂറിന് ഒരു ഉപദേശം നല്‍കിയിരിക്കുകയാണ്. റീമേക്കുകള്‍ ചെയ്യരുതെന്നാണ് ആ ഉപദേശം.
'ഷാഹിദ് കപൂറിനെ പോലൊരു നടന്‍ റീമേക്കുകള്‍ ചെയ്യാന്‍ പാടില്ല. അദ്ദേഹം ഒറിജിനല്‍ നടനാണ്. അതുകൊണ്ട് ഞാന്‍ ഷാഹിദിനോട് അത് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്', കോമള്‍ നാഹ്തയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞു. ഷാഹിദ് കപൂര്‍ കബീര്‍ സിംഗിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അത് തെലുങ്കില്‍ വിജയ് ദേവരകൊണ്ട ചെയ്ത കഥാപാത്രമായിരുന്നു.
ഷാഹിദിനെ ആനിമൽ എന്ന സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചോ എന്ന് ചോദിച്ചപ്പോൾ സന്ദീപ് പറഞ്ഞു, "ഇല്ല." "ഞാൻ ഒരിക്കലും ഷാഹിദിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കാരണം ആ വൈകാരിക കഥയെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് രൺബീറിനെ മാത്രമേ ഓർമ്മിക്കാൻ കഴിഞ്ഞുള്ളൂ. അദ്ദേഹം ഓര്‍ഗാനിക്കാണ്. അതിനാൽ ആ വേഷത്തിന് അനുയോജ്യൻ രൺബീർ ആയിരിക്കുമെന്ന് എനിക്ക് തോന്നി," സന്ദീപ് പറഞ്ഞു.
അതേസമയം കബീര്‍ സിംഗിന്റെ വിജയത്തിന് ശേഷം നിരവധി റീമേക്കുകളില്‍ ഷാഹിദ് അഭിനയിച്ചിട്ടുണ്ട്. സ്‌പോര്‍ട്ട്‌സ് ഡ്രാമയായ ജേഴ്‌സിയില്‍ ഷാഹിദ് അഭിനയിച്ചിരുന്നു. നാനി കേന്ദ്ര കഥാപാത്രമായ തെലുങ്ക് ചിത്രം ജേഴ്‌സിയുടെ റീമേക്കായിരുന്നു ആ സിനിമ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്