ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിന്റെ കളക്ഷനെ കുറിച്ച് തുറന്ന് പറഞ്ഞു നിർമ്മാതാവ് രംഗത്ത്. മാളികപ്പുറം എന്ന ചിത്രം 100 കോടി ക്ലബിൽ കയറിയിരുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിന്റെ വാസ്തവം ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് അത് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി ഒഫിഷ്യല്‍ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന നിലയിലാണ് ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ മാളികപ്പുറം 100 കോടി നേടിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നത്.
നൂറ് കോടി ഒന്നും വന്നില്ല. 75 കോടിയാണ് ലഭിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മലയാള സിനിമയുടെ കോടി ക്ലബ്ബുകളെക്കുറിച്ച് സുരേഷ് കുമാര്‍ പറഞ്ഞത് സത്യമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്