മുംബൈയിലെ തന്‍റെ നാല് ആഡംബര അപ്പാർട്ടുമെന്റുകൾ വിറ്റ് പ്രിയങ്ക ചോപ്ര; വില കേട്ട് ഞെട്ടി ആരാധകർ 

MARCH 7, 2025, 3:50 AM

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് മുംബൈയിലെ അന്ധേരി വെസ്റ്റ് പ്രദേശത്തെ തന്‍റെ നാല് ആഡംബര അപ്പാർട്ടുമെന്റുകൾ വിറ്റതായി റിപ്പോർട്ട്. 16.17 കോടിക്ക് ആണ് താരം ഫ്ലാറ്റുകൾ വിറ്റത് എന്നാണ് ലഭിക്കുന്ന വിവരം. 

ഒബ്‌റോയ് സ്കൈ ഗാർഡൻസ് പദ്ധതിയിലാണ് താരത്തിന്റെ നാല് അപ്പാർട്ടുമെന്റുകളും സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ അന്ധേരി വെസ്റ്റിലെ ലോഖഡ്വാലയിലെ ഒബ്റോയ് സ്കൈ ഗാർഡൻസ് എന്ന പ്രോജക്ടിൽ 18-ാം നിലയിലും 19-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ടുമെന്‍റുകളാണ് പ്രിയങ്ക വിറ്റത് എന്നാണ് പുറത്തുവരുന്ന വിവരം. 

1075 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 18-ാം നിലയിൽ സ്ഥിതി ചെയ്യുന്ന ആദ്യ അപ്പാർട്ട്മെന്റിന്റെ കരാർ മൂല്യം 3.45 കോടിയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വാങ്ങുന്നയാൾ 17.26 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

18-ാം നിലയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ അപ്പാർട്ട്മെന്റിന്റെ കരാർ മൂല്യം 2.85 കോടിയാണ് എന്നാണ് റിപ്പോർട്ട്. അപ്പാർട്ട്മെന്റിന്റെ ബിൽറ്റ്-അപ്പ് ഏരിയ 885 ചതുരശ്ര അടിയാണ്, വാങ്ങുന്നയാൾ അടച്ച സ്റ്റാമ്പ് ഡ്യൂട്ടി 14.25 ലക്ഷമാണ്. അടുത്ത രണ്ട് ഫ്ലാറ്റുകള്‍ക്ക് യഥാക്രമം 3.52 കോടി, 6.35 കോടി എന്നിങ്ങനെയാണ് വില. മാര്‍ച്ച് 3നാണ് ഫ്ലാറ്റുകളുടെ കൈമാറ്റം നടന്നത് എന്നാണ് വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam