താൻ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നു!  'നാൻസി റാണി'വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് അഹാന കൃഷ്ണ

MARCH 11, 2025, 2:42 AM

 നടി അഹാന കൃഷ്ണയും  'നാൻസി റാണി' എന്ന സിനിമയുമായി കുറച്ച് വിവാദങ്ങൾ ഉടലെടുത്തിരുന്നു.   'നാൻസി റാണി' എന്ന സിനിമയുടെ പ്രമോഷന്  നടി അഹാന കൃഷ്ണ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട  വിവാദമായിരുന്നു അത്.

 പ്രമോഷന്  നടി അഹാന എത്താതിരുന്നതിനെ തുടർന്ന്   അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രം​ഗത്തെത്തിയിരുന്നു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ലായിരുന്നു. ഏറെ ദിവസത്തെ മൗനത്തിന് ശേഷം അഹാന പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.  

  സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് ഈ പ്രശ്നങ്ങളിൽ താരം പ്രതികരിക്കുന്നത്. താനും ചിത്രത്തിൻറെ സംവിധായകനും ഭാര്യയും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നാണ് അഹാന പറയുന്നത്. ചിത്രത്തിൻറെ ചിത്രീകരണ സമയത്ത് തീർത്തും അൺപ്രൊഫഷണലായി പെരുമാറിയ സംവിധായകൻ മനു, ചിത്രത്തിൻറെ മറ്റൊരാളെക്കൊണ്ട് തന്നെ അറിയിക്കാതെ തൻറെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും പറഞ്ഞു.

vachakam
vachakam
vachakam

താൻ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നുവെന്നും, അതിന് തെളിവുണ്ടെന്നും കുറിപ്പിൽ അഹാന പറയുന്നു. 

ഞാൻ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷൻ ഞാൻ ചെയ്യുമായിരുന്നു. എന്റെ കടമയായതുകൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകൾ മറയ്ക്കാനായിരുന്നു!

അഹാനയും മനുവിനും ഇടയിൽ 'ചില' പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വർഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനിൽ പങ്കെടുക്കാമായിരുന്നു എന്നാണ് സംവിധായകൻറെ ഭാര്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

vachakam
vachakam
vachakam

ഇത് "ചില" പ്രശ്നമല്ല, ഞാൻ നിങ്ങൾ രണ്ടുപേരുടെയും നേരെ കേസ് നൽകേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണ്. പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയില്ലെന്ന് നടിക്കരുത്. നിങ്ങൾ അതിൽ പങ്കാളിയാണ്. 3 വർഷം കഴിഞ്ഞതിനാൽ ഞാൻ മറന്നുകളയണമെന്ന് നിങ്ങൾക്ക് വിചാരിക്കുന്നുവെങ്കിൽ, എനിക്കാവില്ല

ഞാൻ മനുഷ്യത്വം കാണിച്ചതിനാലാണ്, 2023 സെപ്റ്റംബറിൽ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോൾ, ഞാൻ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോൾ ആളുകൾ എന്നെ അധിക്ഷേപിച്ചപ്പോൾ പോലും ഞാൻ നിശ്ശബ്ദനായിരുന്നത്. മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റിൽ നിങ്ങൾ എന്റെ മേൽ ആക്ഷേപം വന്നപ്പോൾ, ഞാൻ ഉടനടി പ്രതികരിച്ചല്ല. എന്തിന്? കാരണം, ഞാൻ ഒരു മനുഷ്യനാണ്. എന്നാൽ, ഇപ്പോൾ എൻറെ തീതിക്കായി പോരാടേണ്ട സമയമായി എന്ന് പറഞ്ഞാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam