കഴിഞ്ഞ ആറ് വർഷം കാലിനുണ്ടായിരുന്ന രോഗം ഭേദമായ സന്തോഷവാർത്ത പങ്കുവച്ച് നടൻ സായ് കുമാർ. കാലിൽ രക്തയോട്ടം കുറവായതും വൃക്കക്ക് ഉണ്ടായ അസുഖവുമായിരുന്നു തന്നെ വലച്ചിരുന്നത് താരം പറയുന്നു.
തങ്ങളുടെ അസുഖ വിവരം എന്താണെന്ന് പറയുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. ഡയൽ കേരള എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. കാലിലെ സ്പർശം പോലും നഷ്ടമായ തങ്ങൾ ഇപ്പോൾ ആരും പിടിക്കാതെ നടക്കാൻ തുടങ്ങിയെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.
'നടക്കാനുള്ള ബുദ്ധിമുട്ടായാണ് ചികിത്സ തേടിയത്. ഒരുപാട് സ്ഥലങ്ങളിൽ ചികിത്സ തേടിയെന്നും മടുത്തിരിക്കുന്ന സമയത്താണ് ശില സന്തോഷ് ഈ ഒരു സ്ഥലത്തെ കുറിച്ച് പറയുന്നത്. മൊത്തത്തിൽ കുറച്ച് കുഴപ്പങ്ങളുണ്ട്. നിലവിലെ കണ്ടീഷനായത് കൊണ്ട് എന്തെങ്കിലും ഹോപ്പ് ഉണ്ട്. അതു കഴിഞ്ഞാണെങ്കിൽ ഇങ്ങോട്ട് വന്നിട്ട് കാര്യവുമില്ല. നേരത്തെ രണ്ട് പേര് പിടിച്ചാലെ നിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ തനിച്ച് നടക്കാം. അതുതന്നെ വലിയ ഭാഗ്യം', എന്ന് സായ് കുമാർ പറയുന്നു.
‘ആറുവർഷത്തിൽ കൂടുതൽ ആയി എനിക്ക് നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയിട്ട്. ഒരുപാട് ആശുപത്രികളിൽ പോയി. കൃത്യമായ കാരണം ആരും പറഞ്ഞില്ല. ബ്ലഡ് റീസർക്കിളിങ് കുറവ് എന്നാണ് പറയുന്നത്. അതിനൊരു പ്രതിവിധി ഇല്ലേ ? ഇല്ല എന്നാണ് പറയുന്നത്. ഞാൻ അലോപ്പതിക്കാരെ കുറ്റം പറയുകയല്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റിബയോട്ടിക് ആയിരുന്നു. പിന്നീട് അതങ്ങ് നിര്‍ത്തി, വേദനയോട് ശരീരം മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ടു.
ഞങ്ങൾ കൈപിടിച്ചായിരുന്നു നടന്നോണ്ടിരുന്നത്. ആദ്യമൊക്കെ വിടുമായിരുന്നു. പിന്നീട് കൈപിടിക്കാതെ നടക്കാൻ പറ്റാതായി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാൻ വയ്യ', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിൽ തൊടുന്നത് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു താരങ്ങള്‍ക്കെന്നാണ് ഡോക്ടർ പറയുന്നത്. ന്യൂറോപതി തിരിച്ചറിഞ്ഞില്ല. സായ് കുമാറിന് ബ്ലോക്കും കാലിലെ രണ്ട് സ്ഥലങ്ങളും ഒഴിയെ മറ്റെല്ലായിടത്തും സ്പർശനം പോലും ഉണ്ടായിരുന്നില്ല. അതും കൂടി നഷ്ടമായിരുന്നെങ്കിൽ പിന്നെ ചികിത്സിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല. ഇപ്പോൾ നല്ല മാറ്റമുണ്ട്. കാലിലെ സ്പർശമൊക്കെ തിരിച്ച് കിട്ടിയെന്നും ഡോക്ടർ പറയുന്നു. ഇത് മാത്രമല്ല കിഡ്നിക്കും പ്രശ്നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നു. അസുഖത്തിന്റെ തങ്ങൾ ഒത്തൊരുമയാണെന്നാണ് തമാശയായി സായ് കുമാറും ബിന്ദു പണിക്കരും പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്