നടൻ ബാലയ്ക്കെതിരേ വീണ്ടും ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് രംഗത്ത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് എലിസബത്ത് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത്.
പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമിൽ വിളിച്ചു കയറ്റുമായിരുന്നെന്നും ചോദിക്കുമ്പോൾ അമ്മയാണ്, ചേച്ചിയാണ് എന്നൊക്കെ പറയുമെന്നും എലിസബത്ത് പറയുന്നു. കൂടുതൽ തിരക്കിയാൽ നിന്‍റെ അമ്മയാണെങ്കിൽ നീയിത് പറയുമോ എന്ന് ചോദിക്കുമെന്നും എലിസബത്ത് പറയുന്നു.
ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിലിട്ട് പൂട്ടി. തന്നെയും ആ കേസിൽ പ്രതി ചേർക്കാൻ ബാല ശ്രമിച്ചു. പിന്നീട് നടന്ന പല ഇന്‍റർവ്യൂകളിലും തന്‍റെ ഭാര്യയും തന്‍റെയോപ്പമുണ്ടായിരുന്നെന്ന് ബാല പറയുമായിരുന്നു. ബാഗിൽ വല്ല മയക്കുമരുന്നും വച്ച് തന്നെ പൊലീസിൽ പിടിപ്പിക്കുമോ എന്ന് ഭയന്നിരുന്നതായും എലിസബത്ത് പറഞ്ഞു.
പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബാലയ്ക്ക് ബന്ധമുണ്ടായിരുന്നു. ബാല പ്രതികാര ബുദ്ധിയുള്ള ആളാണ്. എന്തെങ്കിലും സംസാരിച്ചാൽ പ്രശ്നമാവുമല്ലോ എന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും അവർ പറഞ്ഞു.
താൻ ആരുമില്ലാത്ത ഒരാളാണ്. നാളെ വല്ല വണ്ടിയുമിടിച്ച് ചിലപ്പോൾ താൻ മരിക്കുമെന്ന് ഭയമുണ്ടെന്നും എലിസബത്ത് പറഞ്ഞു. തന്‍റെ മുന്നിൽ വച്ച് ബാല ഫോൺ എടുക്കാറില്ലായിരുന്നെന്നും പലരുമായും ബാലയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും എലിസബത്ത് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്