ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാന്റെയും ഭാര്യയുടെയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീന്‍ ഹാക്ക്മാന് അല്‍ഷിമേഴ്‌സ് ഗുരുതമായ ഘട്ടത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യ ബെറ്റ്സി അരകാവ മരിച്ചതറിയാതെ ഏഴ് ദിവസത്തോളം ഹാക്ക്മാന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനു ശേഷമാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും.
ഇരുവരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരണത്തില്‍ ദുരൂഹതയും പൊലീസ് തള്ളിയിരുന്നു. അപൂര്‍വ ശ്വാസകോശ രോഗമായ ഹാന്റവൈറസ് പള്‍മണറി സിന്‍ഡ്രോം ബാധിച്ചായിരുന്നു ബെറ്റ്‌സിയുടെ മരണം.
ഹൃദ്രോഗിയും അല്‍ഷിമേഴ്‌സ് ബാധിതനുമായ ജീന്‍ ഹാക്ക്മാന്‍ ഭാര്യ മരിച്ചതറിയാതെ അതേ വീട്ടില്‍ ഒരാഴ്ചയോളം കഴിഞ്ഞു. പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. ബെറ്റ്‌സിയെ വീട്ടിലെ ശുചിമുറിയിലും ഹാക്ക്മാനെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്തുനായയേയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
വില്യം ഫ്രീഡ്കിന്റെ 'ദി ഫ്രഞ്ച് കണക്ഷന്‍' എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവ് ജിമ്മി 'പോപ്പേ' ഡോയലിനെ അവതരിപ്പിച്ചതിനാണ് ഹക്മാന് ആദ്യത്തെ ഓസ്‌കാര്‍ ലഭിച്ചത്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 'ദി കണ്‍വേര്‍ഷന്‍' എന്ന പാരനോയിഡ് ത്രില്ലറില്‍ അദ്ദേഹം പ്രേക്ഷകരെ ആകര്‍ഷിച്ചു.
കൂടാതെ 'സൂപ്പര്‍മാന്‍' എന്ന ചിത്രത്തിലെ വില്ലന്‍ ലെക്സ് ലൂഥറായി യുവ പ്രേക്ഷകരെ ആനന്ദിപ്പിച്ചു. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ ക്രൂരനായ ഷെരീഫ് ലിറ്റില്‍ ബില്‍ ഡാഗെറ്റിലൂടെ തന്റെ രണ്ടാമത്തെ ഓസ്‌കാര്‍ അദ്ദേഹം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്