ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ നായികയായെത്തിയ നടി അഭിനയ വിവാഹിതയാവുന്നു. അഭിനയ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വരന്റെ പേരോ മുഖം വ്യക്തമായി കാണുന്ന ചിത്രമോ അഭിനയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, സിനിമയിൽ നിന്നുള്ള വ്യക്തിയല്ല അഭിനയയുടെ വരൻ എന്നാണ് അറിയാൻ കഴിഞ്ഞത്. 2025 ഏപ്രിൽ മാസത്തിലാവും വിവാഹം എന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്