മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ചും, നിലവിലെ സിനിമ സാഹചര്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം.
അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നതിനെ കുറിച്ചും സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതുമടക്കമുള്ള കാര്യങ്ങളെ കുറിച്ച് പാർവതി സംസാരിച്ചു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കി, പിന്നീട് കേരളത്തില്‍ വന്ന് അർത്ഥവത്തായ സിനിമകള്‍ ചെയ്തോളു എന്ന് ഉപദേശിച്ചവർ ഉണ്ടെന്ന് പാർവതി വെളിപ്പെടുത്തി. തനിക്ക് അതിനോട് താല്പര്യമില്ലെന്നും, ഇപ്പോള്‍ സിനിമകള്‍ കുറവാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങളും ചെയ്യുന്നത് കൊണ്ട് തിരക്കുണ്ടെന്നും നടി പറഞ്ഞു.
അതെല്ലാം ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. ആദ്യം അഭിനയം തനിക്ക് പറ്റിയ മേഖലയല്ല എന്ന് തോന്നിയിരുന്നു. എന്നാല്‍ ഓരോ സിനിമ കഴിയുമ്ബോഴും തനിക്കിത് പറ്റുമെന്ന ആത്മവിശ്വാസം ഉണ്ടായി. സമൂഹ മാധ്യമത്തിന്റെ അതിപ്രസരം കാര്യമായി ഇല്ലാതിരുന്ന കാലത്താണ് തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമെന്നതും നന്നായി എന്നും പാർവതി തിരുവോത്ത് അഭിമുഖത്തില്‍ പറഞ്ഞു.
പിന്നീട് തന്നിലുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും ഡബ്ള്യൂസിസിയൊക്കെ വന്നത് കൊണ്ടും പലരും തന്റെ മുഖത്ത് പോലും നോക്കാതെയായി. എന്നാല്‍ സിനിമ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന പൂർണബോധ്യം തനിക്കുണ്ട്. ഇങ്ങനെയെല്ലാം പറയാൻ സാധിക്കുന്നത് തന്നെ ഒരു അനുഗ്രഹമാണ്. കാരണം ഒരു കാലത്ത് നല്ല സിനമകള്‍ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് ഇതുപോലെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാൻ തനിക്ക് കഴിയുന്നത്. നല്ലൊരു മനുഷ്യനാകാൻ ആണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും പാർവതി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്