ന്യുയോർക്ക്: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരിൽ ഒന്നാംസ്ഥാനവുമായി ടെയ്‌ലർ സ്വിഫ്റ്റ്. ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളിക്കൊണ്ടാണ് ടെയ്‌ലർ സ്വിഫ്റ്റ് സ്വപ്ന നേട്ടത്തിലെത്തിയത്.
ഫോബ്‌സ് മാസിക ഏറ്റവും ഒടുവിലായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ടെയ്‌ലറിന്‍റെ കുതിച്ചുചാട്ടം. ടെയ്‌ലറിന്റെ ആസ്തി 1.6 ബില്യൻ ഡോളർ ആണ്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്.
ഒറ്റ വർഷത്തിൽ 500 മില്യൺ ഡോളറിന്റെ വർധനവാണ് ടെയ്‌ലറിന് ഉണ്ടായിരിക്കുന്നത്. പാട്ട് കൊണ്ടു മാത്രം ഇത്രയധികം പണം സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ടെയ്‌ലർ സ്വിഫ്റ്റ്.
ഈ പട്ടികയിൽ രണ്ടാമതുള്ള റിഹാനയുടെ നിലവിലെ ആസ്തി 1.4 ബില്യൻ ഡോളറാണ്. 1.7 ബില്യൻ ഡോളറിൽനിന്നാണ് റിഹാനയുടെ സ്വത്ത് 1.4 ബില്യൻ ഡോളറായി ഇടിഞ്ഞതെന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്