കലാകാരന്മാർക്കുള്ള പ്രതിഫല തുക പോലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകളിലെ പരാജയത്തെ തുടർന്ന് ടിക് ടോക്കിൽ നിന്ന് ടെയ്‌ലർ സ്വിഫ്ത്തിന്റെ ദി വീക്ക്ൻഡ് എന്നിവ ഉൾപ്പെടുന്ന ഗാനങ്ങൾ പിൻവലിക്കും.യൂണിവേഴ്‌സൽ മ്യൂസിക് ഗ്രൂപ്പ് ആണ് ഇക്കാര്യത്തെ കുറിച്ച് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയത്.
"സംഗീതത്തിന് ന്യായമായ മൂല്യം നൽകാതെ, ഒരു സംഗീത അധിഷ്ഠിത ബിസിനസ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു" എന്നാണ് ഒരു തുറന്ന കത്തിൽ യൂണിവേഴ്സൽ ടിക് ടോക്കിനെ കുറ്റപ്പെടുത്തിയത്. നിലവിലുള്ള കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെ, പുതിയ കരാറിൻ്റെ നിബന്ധനകൾ ഇരുപക്ഷവും ചർച്ച ചെയ്തുവരികയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
കലാകാരന്മാർക്കും ഗാനരചയിതാക്കൾക്കും ഉചിതമായ നഷ്ടപരിഹാരം, ഉപയോക്താക്കൾക്കുള്ള ഓൺലൈൻ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ദോഷങ്ങളിൽ നിന്ന് കലാകാരന്മാരുടെ സംരക്ഷണം എന്നിവ ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടുന്നു എന്നും കത്തിൽ പറയുന്നു.
മുമ്പത്തെ കരാറിനേക്കാൾ കുറഞ്ഞ വിലയുള്ള ഒരു ഡീൽ സ്വീകരിക്കാൻ ടിക്ടോക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു എന്നും ന്യായമായ വിപണി മൂല്യത്തേക്കാൾ വളരെ കുറവായിരുന്നു അത് എന്നും ചർച്ചകൾ പുരോഗമിക്കുമ്പോൾ, യൂണിവേഴ്സൽ വ്യക്തമാക്കി.
അതേസമയം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് അവരുടെ ആർട്ടിസ്റ്റുകളുടെ താൽപ്പര്യങ്ങൾക്ക് മുകളിൽ സ്വന്തം അത്യാഗ്രഹം വെച്ചത് സങ്കടകരവും നിരാശാജനകവുമാണ് എന്ന് ടിക്ടോക്ക് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്