ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്.
തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കെ കാമരാജ് പോലുള്ള നേതാക്കൾ തോറ്റ മണ്ണാണിതെന്നും, ഇപ്പോൾ എം കെ സ്റ്റാലിൻ പോലും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിനുപകരം കേവലം ആരാധകരായി ചുരുങ്ങുന്നുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് പ്രകാശ് രാജ് വിമർശിച്ചു. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും, ആ യാത്ര തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിജയിച്ചവർക്കെല്ലാം ആശംസകൾ നേർന്നും പ്രകാശ് രാജ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
