സൂര്യയും ജ്യോതികയും വേർപിരിയുന്നു? പ്രതികരണവുമായി നടി

JANUARY 29, 2024, 8:17 PM

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന് അടുത്തിടെ വാർത്തകളുണ്ടായിരുന്നു. 

സൂര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ജ്യോതിക മുംബൈയിലേക്ക് താമസം  മാറിയതെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ജ്യോതിക.

 പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

vachakam
vachakam
vachakam

സുര്യയുമായുള്ള വിവാഹത്തിന് ശേഷം താത്കാലികമായി അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ജ്യോതിക 2015 ൽ പുറത്തിറങ്ങിയ '36 വയതിനിലെ ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.

ജ്യോതികയുടെ ഒടുവിൽ ഇറങ്ങിയ സിനിമ മമ്മൂട്ടി നായകനായ കാതൽ ആണ്.  'ശൈതാൻ' , 'ശ്രീ', 'ഡബകാർട്ടൽ' എനീ ചിത്രങ്ങളിൽ ഹിന്ദിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam