തമിഴിലും തെലുങ്കിലും മുൻനിര നായികയായിരുന്ന തമന്ന ഇപ്പോൾ ബോളിവുഡിലെ പ്രധാന സാന്നിധ്യമാണ്. മുംബൈ സ്വദേശിനിയായ തമന്ന തൻ്റെ കരിയർ ആരംഭിച്ചത് ഹിന്ദിയിലാണെങ്കിലും തെന്നിന്ത്യൻ സിനിമകളിലും ശോഭിച്ചു.അഭിനയത്തിന് പുറമെ തന്റെ ഡാന്‍സ് നമ്പറുകളിലൂടേയും തമന്ന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കാവാലാ, ആജ് കി രാത്ത് തുടങ്ങിയ പാട്ടുകളിലെ തമന്നയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് തമന്ന. ഇതിനിടെ സിനിമാ ലോകത്ത് സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന.
മെലിഞ്ഞിരിക്കുന്നതിലാണ് യഥാർത്ഥ സൗന്ദര്യം എന്ന ചിന്തയാണ് എല്ലാവര്ക്കും. സ്ത്രീ ടുവിലെ ആജ് കി രാത്ത് എന്ന പാട്ടിലെ പ്രകടനത്തോടെയാണ് താന്‍ തന്റെ ശരീരത്തെ അംഗീകരിക്കാന്‍ പഠിച്ചതെന്നാണ് തമന്ന പറയുന്നത്.
''സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. മെലിഞ്ഞിരിക്കുകയാണ് ഫിറ്റ് എന്ന് കരുതിയിരുന്നതായിരുന്നു എന്റെ കുട്ടിക്കാലം. അതിനാല്‍ സിനിമയിലെത്തിയപ്പോള്‍ അത്തരത്തിലുള്ള ലുക്ക് നിലനിര്‍ത്താന്‍ ഞാന്‍ എന്നില്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തി.
എന്നാല്‍ പിന്നീട് എനിക്ക് മനസിലായി. അത് എനിക്ക് സൗന്ദര്യമായി തോന്നിയിരുന്നില്ല. സ്വയം നല്ലത് തോന്നുന്നതിന് എത്ര മെലിഞ്ഞിരിക്കുന്നത് എന്നതുമായി ബന്ധമില്ല. എവിടെയൊക്കയോ ആജ് കി രാത്ത് എന്നെ എന്റെ ശരീരത്തെ അംഗീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്'' എന്നാണ് തമന്ന പറയുന്നത്.
"കാവല റിലീസായപ്പോൾ, ഒരു പാർട്ടിയിൽ ഒരു സ്ത്രീ എൻ്റെ അടുത്ത് വന്നു. നന്ദി, നിങ്ങള്‍ കാരണം ഞങ്ങളെ പോലുള്ള വണ്ണമുള്ള സ്ത്രീകളേയും അംഗീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക് നല്ല തടിയുണ്ടായിട്ടും നിങ്ങള്‍ നന്നായി ആസ്വദിച്ചാണ് ചെയ്തത് എന്ന് പറഞ്ഞു.
പലപ്പോഴം എത്ര അണിഞ്ഞൊരുങ്ങിയാലും തനിക്ക് ഉള്ളില്‍ സന്തോഷം തോന്നാറില്ലെന്നും പലപ്പോഴും ശ്വാസം മുട്ടുന്നത് പോലെയാണ് തോന്നുകയെന്നുമാണ് തമന്ന പറയുന്നത്. മേക്കപ്പ് പോലും ചെയ്യാത്തപ്പോള്‍ തനിക്ക് സ്വയം സുന്ദരിയാണെന്ന് തോന്നാറുണ്ടെന്നും തമന്ന പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്