ബോളിവുഡിലെ ആ പോര് അവസാനിക്കുന്നു? കങ്കണയുമായി സൗഹൃദത്തിന് തയ്യാറെന്ന് തപ്‌സി

FEBRUARY 20, 2026, 11:43 PM

ബോളിവുഡ് നടി കങ്കണ റണാവത്തും താനും തമ്മിലുള്ള ദീർഘകാലത്തെ തർക്കങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി തപ്‌സി പന്നു. 2019-ൽ കങ്കണയുടെ സഹോദരി രംഗോലി ചന്ദൽ തപ്‌സിയെ ചീപ്പ് കോപ്പി (Cheap Copy) എന്ന് വിളിച്ചതോടെയാണ് ഇരുവർക്കും ഇടയിലുള്ള സോഷ്യൽ മീഡിയ പോര് ആരംഭിച്ചത്.

എന്നാൽ കങ്കണയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും കണ്ടുമുട്ടിയാൽ ആദരവോടെ സംസാരിക്കുമെന്നും തപ്‌സി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

"ഞങ്ങൾ തമ്മിൽ എപ്പോഴാണ് വഴക്കിട്ടതെന്ന് എനിക്കറിയില്ല. രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ് വഴക്കുണ്ടാകുന്നത്. ഞാൻ ഒരിക്കലും അതിന് പോയിട്ടില്ല. അവർക്കെതിരെ ഞാൻ എപ്പോഴെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടോ?" എന്ന് തപ്‌സി ചോദിക്കുന്നു.

vachakam
vachakam
vachakam

കങ്കണയുടെ സഹോദരിയാണ് തന്നെ ചീപ്പ് കോപ്പി എന്ന് വിളിച്ചത്. കങ്കണയെപ്പോലൊരു മികച്ച നടിയുടെ പകർപ്പായി വിളിക്കപ്പെടുന്നതിൽ തനിക്ക് വിഷമമില്ലെന്നും തപ്‌സി കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് പുറത്തുനിന്നു വന്ന ഇരുവരും തമ്മിലുള്ള ഈ തർക്കം ബോളിവുഡിലെ നെപ്പോട്ടിസം  ചർച്ചകൾക്കിടയിൽ സ്റ്റാർ കിഡ്‌സിന് ഗുണകരമായിട്ടുണ്ടാകാമെന്നും തപ്‌സി നിരീക്ഷിച്ചു.

"ഞങ്ങൾ ഒന്നിക്കുന്നത് ഇഷ്ടപ്പെടാത്ത ചിലർ ഇങ്ങനെയുള്ള തർക്കങ്ങളിൽ നിന്ന് ലാഭമുണ്ടാക്കിയിട്ടുണ്ടാകാം. കാരണം ഞങ്ങൾ ഒരുമിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു," തപ്‌സി പറഞ്ഞു.

vachakam
vachakam
vachakam

കങ്കണയുമായി സൗഹൃദത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന്, "തീർച്ചയായും, സാങ്കേതികമായി അവർ എന്റെ സീനിയറാണ്. കണ്ടുമുട്ടിയാൽ തീർച്ചയായും ഞാൻ ചെന്ന് സംസാരിക്കും. അവരുടെ പ്രതികരണം എന്താകുമെന്ന് എനിക്ക് പറയാനാവില്ല, പക്ഷേ എന്റെ ഭാഗത്ത് നിന്ന് മാന്യമായ പെരുമാറ്റം മാത്രമേ ഉണ്ടാകൂ," എന്നും തപ്‌സി മറുപടി നൽകി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam