ബന്ധം വേർപിരിഞ്ഞു, ബിസിനസ്സും പൂട്ടി; മുൻ കാമുകനെ പൂർണമായും ഒഴിവാക്കി സിഡ്‌നി സ്വീനി!

FEBRUARY 24, 2026, 9:29 PM

ഹോളിവുഡ് താരം സിഡ്‌നി സ്വീനി തന്റെ ബിസിനസ്സ് സാമ്രാജ്യത്തിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മുൻ പ്രതിശ്രുത വരൻ ജോനാഥൻ ഡാവിനോയുമായി ചേർന്ന് നടത്തിയിരുന്ന സിനിമാ നിർമ്മാണ കമ്പനി താരം ഔദ്യോഗികമായി പിരിച്ചുവിട്ടു. പ്രൊഫഷണൽ രംഗത്ത് ഡാവിനോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച സ്വീനി, അതേ പേരിൽ തന്നെ പുതിയൊരു കമ്പനി ഒറ്റയ്ക്ക് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2025 മാർച്ചിലാണ് ഇരുവരും വേർപിരിഞ്ഞത്. ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഡാവിനോയ്ക്ക് നൽകാനുള്ള വിഹിതം സ്വീനി കൈമാറി. ജോനാഥന് ഇനി സിഡ്‌നിയുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല എന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

താനാണ് സിഡ്‌നിയെ വളർത്തിയതെന്ന് ഡാവിനോ അവകാശപ്പെട്ടതായും എന്നാൽ യഥാർത്ഥത്തിൽ ഡാവിനോ സിഡ്‌നിയുടെ പേരും പ്രശസ്തിയും ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് താരത്തോട് അടുത്തവർ നൽകുന്ന സൂചന. സംഗീത എക്സിക്യൂട്ടീവ് സ്കൂട്ടർ ബ്രൗണുമായി സിഡ്‌നി ഇപ്പോൾ പ്രണയത്തിലാണെന്നും വാർത്തകളുണ്ട്.

vachakam
vachakam
vachakam

സിഡ്‌നിയുടെ നിർമ്മാണ പങ്കാളിത്തത്തിൽ പുറത്തിറങ്ങിയ എനിവൺ ബട്ട് യൂ (Anyone But You) എന്ന ചിത്രം ആഗോളതലത്തിൽ 218.9 ദശലക്ഷം ഡോളർ (ഏകദേശം 1,800 കോടിയിലധികം രൂപ) നേടി വൻ വിജയമായിരുന്നു. നിലവിൽ സിഡ്‌നിയുടെ കരിയർ അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്.

2025-ൽ മാത്രം അഞ്ച് ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. അതിൽ ദി ഹൗസ് മെയ്ഡ് (The Housemaid) എന്ന ത്രില്ലർ ചിത്രം 383 ദശലക്ഷം ഡോളർ കളക്ഷനുമായി താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിന്റെ റെക്കോർഡുകൾ പോലും ഈ സിനിമ തകർക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam