വിളകൾക്ക് 'കണ്ണേറ്' തട്ടാതിരിക്കാൻ നടി സണ്ണി ലിയോൺ ചിത്രങ്ങൾ പാടത്ത് സ്ഥാപിച്ച് കർഷകൻ.
കർണാടകയിലെ പരുത്തിപ്പാടങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഇപ്പോൾ കർണാടക യാദ്ഗിർ ജില്ലയിലെ മുഡ്ഡന്നൂർ ഗ്രാമത്തിലെ പരുത്തിപ്പാടത്തുനിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പരുത്തിപ്പാടത്തിന് മുന്നിലാണ് കർഷകൻ സണ്ണി ലിയോണിന്റെ ചിത്രമടങ്ങിയ കൂറ്റൻ ബോർഡ് സ്ഥാപിച്ചത്.
'ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്തുകൂടെ ആളുകൾ പോവുമ്പോൾ, അവരുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണി ലിയോണിലേക്ക് പോവും', കർഷകൻ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ആന്ധ്രാപ്രദേശിൽനിന്ന് ഇത്തരം ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കോളിഫ്‌ളവർ പാടത്തിന് മുന്നിൽ കർഷകൻ സ്ഥാപിച്ച സണ്ണി ലിയോണിന്റെ ബോർഡുകളാണ് അന്ന് പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
