പത്ത് വയസ്സിൽ പേറ്റന്റ്; മകൾ നിഷയെ കുറിച്ച് അഭിമാനത്തോടെ സണ്ണി ലിയോണ്‍

MARCH 3, 2026, 7:50 PM

ഫറ ഖാൻ അവതരിപ്പിക്കുന്ന ‘ഫൺ വിത്ത് ഫറ’ പരിപാടിയിൽ സംസാരിക്കവെ തന്റെ മകളുടെ വിശേഷങ്ങൾ പങ്കുവച്ചു സണ്ണി ലിയോണ്‍. മകൾ നിഷയെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചത്. സണ്ണിയുടെയും ഭർത്താവ് ഡാനിയൽ വെബ്ബർറുടെയും മൂത്തമകളായ നിഷ പത്ത് വയസ്സിൽ തന്നെ ‘ബൂ ബോക്സ്’ എന്ന ഉൽപ്പന്നത്തിന് പേറ്റന്റ് സ്വന്തമാക്കിയതായി ആണ് താരം പറയുന്നത്.

‘ബൂ ബോക്സ്’ ടു-ഇൻ-വൺ ടിഷ്യു ഹോൾഡറാണ്. ഉപയോഗിച്ച ടിഷ്യു പേപ്പർ നിക്ഷേപിക്കാൻ ചെറിയ വേസ്റ്റ് ബിൻ കൂടി ഉൾപ്പെടുത്തിയതാണ് ഈ ഉൽപ്പന്നം. ടിഷ്യു ഉപയോഗിച്ചതിന് ശേഷം വേസ്റ്റ് ബിൻ തിരയേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കുമെന്ന് സണ്ണി വ്യക്തമാക്കി.

“വളരെ ബുദ്ധിമതിയും മിടുക്കിയുമാണ് എന്റെ മകൾ. തുടക്കം മുതൽ ഒടുക്കം വരെ അവൾ തന്നെയാണ് ഇതൊക്കെ ചെയ്തതെന്ന്” സണ്ണി പറഞ്ഞു. മുംബൈയിലെ പൊടിശല്യം കാരണം നിഷയ്ക്കു അലർജി ഉണ്ടെന്നും, ടിഷ്യു ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതിനെ കുറിച്ച് അവൾക്ക് ശ്രദ്ധയുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ ടിഷ്യു ബോക്സിനൊപ്പം ഒരു ഡിസ്പോസിബിൾ കപ്പ് ടേപ്പ് വെച്ച് മകൾ ഒട്ടിച്ചുവെച്ച നിലയിൽ കണ്ടത് തന്നെയാണ് ഈ ആശയത്തിന് തുടക്കമായതെന്നും സണ്ണി പറഞ്ഞു.

vachakam
vachakam
vachakam

പത്ത് വയസ്സിൽ തന്നെ മകൾ സ്വന്തമായി വരുമാനം നേടിത്തുടങ്ങിയെന്നും, അവളുടെ സഹോദരന്മാർക്ക് അല്പം അസൂയയുണ്ടെന്നും സണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു. 2017-ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് നിഷയെ ദത്തെടുത്തതായും താരം ഓർമ്മിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam