തൻ്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവം പങ്കുവെച്ച് നടി സണ്ണി ലിയോൺ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം തന്റെ മുന്‍ കാമുകന്‍ വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണി പറയുന്നത്.
ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് സണ്ണി ലിയോണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
വിവാഹത്തിന് രണ്ട് മാസം മുമ്പാണ് സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം വെളിപ്പെടുത്തി.
ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വരെ പ്ലാന്‍ ചെയ്തിരുന്നതാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും സണ്ണി പറഞ്ഞു.
എന്നാൽ മാലാഖയെപ്പോലൊരു മനുഷ്യനെ തനിക്ക് ഭര്‍ത്താവായി തന്നുവെന്നും അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം കൂടെനിന്നുവെന്നും അവർ പറഞ്ഞു.
2011-ലാണ് ഡാനിയല്‍ വെബ്ബറിനെ സണ്ണി ലിയോണി വിവാഹം ചെയ്തത്. 2017-ൽ മകള്‍ നിഷയെ ദത്തെടുത്തു. ഒരു വര്‍ഷത്തിന് ശേഷം ഇരുവർക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്