ബോളിവുഡ് നടി കരിഷ്മകപൂറിന്റെ മുൻ ഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ 30,000 കോടി രൂപയുടെ സ്വത്ത് തർക്കം നിയമയുദ്ധത്തിലേക്ക്. സഞ്ജയ്‌യുടെ വിൽപ്പത്രത്തെ ചോദ്യംചെയ്ത് അദ്ദേഹത്തിന്റെ അമ്മ റാണി കപൂർ കരിഷ്മ കപൂറിനും അവരുടെ മക്കൾക്കുമൊപ്പം കക്ഷി ചേർന്നു.
അമ്മയെ ഒഴിവാക്കി, എല്ലാം ഭാര്യ പ്രിയ സച്ച്‌ദേവിന് നൽകിക്കൊണ്ട് സഞ്ജയ് വിൽപ്പത്രം എഴുതാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി റാണി വിൽപ്പത്രത്തിന്റെ ആധികാരികതയെ ചോദ്യംചെയ്തു. സഞ്ജയുടെ സ്വത്തുക്കൾ മറച്ചുവെച്ചതായും സമ്പത്ത് വിദേശത്തേക്ക് മാറ്റിയതായും റാണി ആരോപിച്ചു.
പ്രിയ സഞ്ജയുടെ സ്വത്തുക്കളുടെ മൂല്യം മറച്ചുവെച്ചതായും, അദ്ദേഹത്തിന്റെ വാർഷിക ശമ്പളം 60 കോടി രൂപയാണെന്നും, ആഡംബര സ്വത്തുക്കളും, സോണ കോംസ്റ്റാറിൽ ഏകദേശം 650 കോടി രൂപ വിലമതിക്കുന്ന 6.5% ഓഹരിയും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ബാങ്ക് അക്കൗണ്ടുകളിൽ പ്രിയ 1.7 കോടി രൂപ മാത്രമേ കാണിച്ചിട്ടുള്ളൂവെന്ന് റാണിയുടെ അഭിഭാഷകൻ വൈഭവ് ഗഗ്ഗർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
തനിക്ക് എല്ലാംലഭിച്ചത് അമ്മയിൽ നിന്നാണെന്ന് സഞ്ജയ് പരസ്യമായി സമ്മതിച്ചിട്ടും വിൽപ്പത്രത്തിൽ അമ്മയുടെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾഅവർ ഞെട്ടിപ്പോയെന്ന് റാണിയുടെ അഭിഭാഷകൻ പറഞ്ഞു. അമ്മയ്ക്ക് ഒന്നുംനൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, കുറഞ്ഞത് വിൽപ്പത്രത്തിൽ സഞ്ജയ് അതിനെക്കുറിച്ച് പരാമർശിക്കേണ്ടതായിരുന്നു.
വിൽപ്പത്രത്തിൽ അമ്മയെക്കുറിച്ച് ഒരു ചെറിയ സൂചന പോലുമില്ല. റാണിയുടെ ഭർത്താവ് അവർക്ക് മാത്രമായി നൽകിയ കമ്പനിയിൽപോലും അവർക്ക് ഉടമസ്ഥാവകാശമില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. സഞ്ജയ് തന്റെ മുഴുവൻ സ്വത്തിനും പ്രിയയെ ഏക അവകാശിയാക്കാൻ സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.
അദ്ദേഹത്തിന് അമ്മയോടും കപൂർ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും വലിയ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു. പ്രിയ സ്വത്തുക്കളുടെ മുഴുവൻ ലിസ്റ്റും കോടതിയിൽ നൽകിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്നുണ്ട്.
കുടുംബം ദുഃഖത്തിലായിരിക്കെ, പ്രിയ മരിച്ചയുടനെ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഗൂഢാലോചന നടത്തിയെന്നും റാണി കപൂർ ആരോപിച്ചു. ജൂണിൽ സഞ്ജയ് മരിച്ചതിന് ഒരു ദിവസത്തിന് ശേഷം ദിനേശ് അഗർവാളിനെ ഓറിയസിന്റെ ഡയറക്ടറായി നിയമിച്ചതായി അവരുടെ അഭിഭാഷകൻ അവകാശപ്പെട്ടു. തർക്കത്തിലുള്ള വിൽപത്രത്തിലെ സാക്ഷികളിൽ ഒരാളായ ദിനേശ് പ്രിയയുടെ "ഡിക്റ്റേറ്റിൽ" പ്രവർത്തിക്കുന്നുണ്ടെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു.
2025 ജൂൺ 12-ന് യുകെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് സഞ്ജയ് കപൂർ അന്തരിച്ചത്. 2003-ലായിരുന്നു സഞ്ജയ്- കരിഷ്മ വിവാഹം. 2016-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.
വിവാഹമോചനത്തിനുശേഷം സഞ്ജയ് കപൂർ പ്രിയ സച്ച്‌ദേവിനെ വിവാഹംകഴിച്ചു. മരണപ്പെട്ട സഞ്ജയിന്റെ സ്വത്തുക്കൾ വിൽക്കുന്നതിൽനിന്ന് പ്രിയയെ തടയണമെന്നാവശ്യപ്പെട്ട് കപൂർ സഹോദരങ്ങൾ സമർപ്പിച്ച ഇടക്കാല ഉത്തരവും കോടതിയുടെ പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
