നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്ന് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണെന്നും അഭിലാഷ് പറയുന്നു. വിഷയം ഞങ്ങളുടെ ഔദ്യോഗിക - സ്വകാര്യ ജീവിതത്തെ ബാധിച്ചു തുടങ്ങിയെന്ന് അഭിലാഷ് പറയുന്നു. വിവാദങ്ങൾക്ക് പിന്നാലെ അഭിലാഷ് പിള്ള പ്രതികരിച്ചത് ഇങ്ങനെ....
സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ടാകാം രണ്ട് ദിവസമായി ഞാൻ കേൾക്കുന്ന തെറിക്ക് കണക്കില്ല. അഭിലാഷ് പിള്ള പറഞ്ഞു.
സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാൽ കൂട്ടാൻ കഴിയുന്നതല്ല. സിനിമ നിർമിക്കാനായി മുരളി കുന്നുംപുറത്തിനെ ഞങ്ങൾ സമീപിക്കുക ആയിരുന്നു. വേറൊരു കഥ ആയിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെ എനിക്കും സംവിധായകനും 5 ലക്ഷം രൂപ വീതം അഡ്വാൻസും നൽകിയിരുന്നു. അന്ന് മുരളിയുടെ കയ്യിൽ പണം ഉണ്ടായില്ലെന്നും സിനിമക്കായി നിക്ഷേപകരെ പരിചയപ്പെടുത്തിയത് ഞങ്ങൾ തന്നെ ആണെന്നും അഭിലാഷ് പിള്ള പറയുന്നു.
സുമതി വളവ് സിനിമയുടെ പകുതി ബജറ്റ് (6 കോടി) നൽകാൻ ഒരു കമ്പനി തയ്യാറായി. അവർ ഷൂട്ടിനു മുൻപ് 1 കോടി രൂപയും നൽകി. ചെന്നെയിൽ ഉള്ള ഒരു പ്രൊഡക്ഷൻ കമ്പനി കൂടെ സുമതി വളവിൻ്റെ ഭാഗമാണ്. അവർക്ക് മുരളി തന്നെ കൊടുത്ത ബജറ്റ് എസ്റ്റിമേഷൻ 14 കോടിയാണെന്നും അഭിലാഷ് പിള്ള പറയുന്നു.
'കണക്കുകൾ സംസാരിക്കാമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംസാരിക്കാൻ വരുമ്പോൾ മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്. പെട്ടെന്ന് വയലന്റാവും. 'വെള്ളം' പോലെ വിഡ്രോവൽ സിൻട്രമാകാം' എന്നും അഭിലാഷ് പിള്ള വാർത്ത സമ്മേളത്തിൽ പറഞ്ഞു. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലത്തെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പ്രൊഡ്യൂസർ രണ്ടാഴ്ച മുമ്പ് വെള്ളത്തിൻ്റെ തമിൾ റീമേക്കിന് അഡ്വാൻസ് കൊടുത്തുവെന്നും ഇവർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി താരങ്ങൾ; വൈറലായി തൃഷയുടെ ചിത്രങ്ങൾ
പ്രസവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് വിശദീകരണവുമായി അഖിൽ മാരാർ
‘ദൃശ്യം 3’ ഒടിടി കരാർ താൽക്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി; കാരണം ഇതാണ്
വില്ലൻ കഥാപാത്രത്തിന്റെ പേരിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം'; ‘പേട്രിയറ്റ്’ സിനിമയ്ക്ക്