കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രചരിച്ചുകൊണ്ടിരുന്ന പ്രണയവാർത്തകൾക്ക് ഒടുവിൽ അവസാനം. ജനിഫർ അനിസ്റ്റൺ തന്റെ പ്രണയം ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമാക്കി. പ്രശസ്ത ഹോളിവുഡ് നടിയും ഫ്രണ്ട്സ് താരവുമായ ജനിഫർ അനിസ്റ്റൺ, എഴുത്തുകാരനും ലൈഫ് കോച്ചുമായ ജിം കർട്ടിസിനോടുള്ള ബന്ധം ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ജിമിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനിഫർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിലാണ് താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ജനിഫർ, തന്റെ കാമുകനുമായി ചേർന്ന് നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും താരം പങ്കുവച്ചു. “Happy birthday my love”, “Cherished ❤️” എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്.
താരത്തിന്റെ ആരാധകർ ഏറെ സന്തോഷത്തോടെ ആണ് ഈ വാർത്ത സ്വീകരിച്ചത്. അതേസമയം ഇത് പെട്ടെന്ന് ഉണ്ടായ ഒരു ബന്ധമല്ല, ഇരുവരും ഏറെ കാലം സുഹൃത്തുക്കൾ ആയിരുന്നു. ഈ ബന്ധം ആണ് പിന്നീട് പ്രണയമായി വളർന്നത്. ജനിഫർ മുൻപ് രണ്ടുപ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
