ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം പുരോഗമിക്കുകയാണ്. അതേസമയം ഹൈദരബാദില്‍ തന്‍റെ വോട്ട് രേഖപ്പെടുത്താൻ തിങ്കളാഴ്ച സംവിധായകൻ രാജമൗലിയും എത്തി. രാവിലെ ദുബായില്‍ നിന്നും ആണ് വോട്ട് ചെയ്യാനായി സംവിധായകന്‍ എത്തിയത് എസ്എസ് രാജമൗലി.
Flew from Dubai… Rushed to the polling booth directly from the airport, hence the tired looks..🙂
Done!
YOU? pic.twitter.com/kQUwa1ADG6— rajamouli ss (@ssrajamouli) May 13, 2024
വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും രാജമൗലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “ദുബായിൽ നിന്ന് പറന്ന്... എയർപോർട്ടിൽ നിന്ന് നേരിട്ട് പോളിംഗ് ബൂത്തിലേക്ക് ഓടി, അതിനാലാണ് ക്ഷീണിച്ച പോലെ തോന്നുന്നത്, നിങ്ങള്‍ വോട്ട് ചെയ്തോ?' എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ ചിത്രത്തിനൊപ്പം കുറിച്ചത്.
അതേസമയം ഇത്രയും ദൂരെ നിന്നും വോട്ട് ചെയ്യാന്‍ എത്തിയ എസ്എസ് രാജമൗലിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ദുബായില്‍ തന്റെ പുതിയ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ബാഹുബലി സംവിധായകന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്