പ്രശസ്ത നടി ശ്രീദേവിയും നിർമാതാവ് ബോണി കപൂറുമായുള്ള പ്രണയം 90 കളിൽ ടോബ്ലോയിഡുകളുടെ സ്ഥിരം തലക്കെട്ടുകളിൽ ഒന്നായിരുന്നു. 1996 ജൂൺ രണ്ടിനാണ് ഇരുവരും വിവാഹതിരാകുന്നത്. ഈ സമയത്ത് ആദ്യ ഭാര്യ മോണാ കപൂറിൽ നിന്നും ബോണി വിവാഹം മോചനം നേടിയിരുന്നില്ല.
ശ്രീദേവിയും തൻ്റെ മുൻ പങ്കാളിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബോണി കപൂർ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ശ്രീദേവിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തൻ്റെ ബന്ധത്തെക്കുറിച്ച് മോണയോട് പറഞ്ഞിരുന്നതാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ നിർമാതാവ് വെളിപ്പെടുത്തിയത്. ചന്ദ കൊച്ചാറിൻ്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോണി തൻ്റെ പ്രണയകാലത്തെപ്പറ്റി സംസാരിച്ചത്.
ശ്രീദേവിയുടെയും തന്റെയും വിവാഹ മോതിരങ്ങൾ ആദ്യ ഭാര്യ മോണ കപൂർ വാങ്ങിയതാണെന്നും ബോണി കപൂർ വെളിപ്പെടുത്തി. "എന്റെ ആദ്യ ഭാര്യ, അവളോട് ഞാന്‍ എല്ലാ തുറന്നുപറഞ്ഞു," തന്റെ വിവാഹമോതിരം ചൂണ്ടിക്കാട്ടി ബോണി പറഞ്ഞു. തന്നോടോ ശ്രീദേവിയിലുണ്ടായ കുട്ടികളോടോ മോണ ഒരു തരത്തിലുള്ള വിദ്വേഷും വച്ചുപുലർത്തിയിട്ടില്ലെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു.
മോണ കപൂറിനും ബോണിക്കും അർജുൻ, അൻഷുല എന്നീ രണ്ട് കുട്ടികളുണ്ട്. ശ്രീദേവിയുമായുള്ള വിവാഹത്തിന് ശേഷം അർജുൻ തനിക്ക് അയച്ച ഒരു കത്തെക്കുറിച്ചും ബോണി കപൂർ അഭിമുഖത്തിൽ സംസാരിച്ചു.
"അർജുൻ എനിക്ക് ഒരു കത്ത് എഴുതി, എന്തുകൊണ്ടാണ് വീട്ടിൽ വരാത്തതെന്ന് ചോദിച്ചു. എനിക്ക് വളരെ വിഷമം തോന്നി. ഞാൻ എന്തുചെയ്യണം? ഞാൻ രണ്ടായി പിളർന്നു. ഒരു വശത്ത് എന്റെ ഭാര്യ ശ്രീദേവി. മറുവശത്ത് എന്റെ കുട്ടികളുണ്ട്. ശ്രീദേവിയെ ഒറ്റയ്ക്ക് വിടാൻ എനിക്ക് കഴിയില്ല. മാതാപിതാക്കൾ മരിച്ചതിനുശേഷം അവൾ ഒറ്റയ്ക്കായിരുന്നു. എന്റെ കുട്ടികൾക്ക് അമ്മയും മുത്തശ്ശിയും മുത്തച്ഛനും ഉണ്ടായിരുന്നു," ബോണി പറഞ്ഞു. 2018 ൽ ശ്രീദേവിയുടെ മരണശേഷം അർജുനും അൻഷുലയും ജാൻവിയെയും ഖുഷിയെയും പിന്തുണച്ചുവെന്ന് ബോണി കൂട്ടിച്ചേർത്തു.
"എനിക്ക് എന്റെ കുട്ടികളെ വളരെ ഇഷ്ടമാണ്. അന്ന് ഞാൻ അവരെ കൂടുതൽ സ്നേഹിച്ചിരുന്നു. ചില സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ എനിക്ക് വളരെ ശക്തനാകേണ്ടി വന്നു. കാരണം ഞാൻ എന്റെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്നു. എന്റെ മുൻ ഭാര്യയെ ഞാൻ ബഹുമാനിച്ചു, കാരണം അവർ ഒരിക്കലും പരസ്പരം എതിർക്കുന്ന കളി കളിച്ചിട്ടില്ല. അമ്മ കഷ്ടപ്പെടുന്നത് കാണാൻ കഴിയാത്തതിനാൽ കുട്ടികൾക്ക് വിഷമം തോന്നി, അത് എനിക്ക് മനസ്സിലാകും. ഇപ്പോൾ ഞാൻ ഭാഗ്യവാനാണ് അവർ നാലുപേരും ഒരുമിച്ചാണ്- തന്റെ വൈകാരിക സംഘർഷത്തെക്കുറിച്ചും ബോണി തുറന്ന് പറഞ്ഞു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്