സാരി ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയായി പ്രശസ്ത സംവിധായകൻ രാംഗോപാല്‍ വർമ്മയുടെ പുതിയ ചിത്രത്തില്‍ നായികയാകാൻ ഒരുങ്ങുന്ന ശ്രീലക്ഷ്മി സതീഷ് മലയാളികൾക്ക് സുപരിചിതയാണ്. എന്നാൽ സാരി ഗേളിന്റെ ഞെട്ടിക്കുന്ന മേക്ക്ഓവർ ആണ് പുതിയ ചിത്രങ്ങളിൽ കാണാനാകുന്നത്.
ഒരു സാരി ഫോട്ടോഷൂട്ടിലൂടെയാണ് ശ്രീലക്ഷ്മി സതീഷിനെ ആർ.ജി.വി ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് സാരി എന്ന പേരില്‍ ചെയ്യുന്ന തന്റെ പുതിയ ചിത്രത്തില്‍ നായികയുമാക്കി. തന്റെ നായികമാർക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന ആർ.വി.ജി ശ്രീലക്ഷ്മിയെ ആരാധ്യദേവിയാക്കി മാറ്റി. ഐ ആം ആരാധ്യദേവി എന്ന് ശ്രീലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം പേജിന്റെ പേര് മാറ്റുകയും ചെയ്തു.
ഇപ്പോഴിതാ ആരാധ്യദേവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് രാംഗോപാല്‍ വർമ്മ. പുത്തൻ മേക്കോവറില്‍ ഹോട്ട്‌ലുക്കിലാണ് ശ്രീലക്ഷ്മി സതീഷ് എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്