ടോം ഹോളണ്ട് ആരാധകർക്ക് സന്തോഷ വാർത്ത; ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും ഒരുമിക്കുന്നു; വരാനിരിക്കുന്നത് അഡാർ ഐറ്റം 

OCTOBER 23, 2024, 8:46 AM

ടോം ഹോളണ്ട് ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും സ്പൈഡർമാൻ സീരിസിലെ നടനായ ടോം ഹോളണ്ടും ഒരുമിക്കുന്നതായി റിപ്പോർട്ട്. മാറ്റ് ഡാമണൊപ്പമാകും ഹോളണ്ടുമെത്തുക എന്നാണ് പുറത്തു വരുന്ന വിവരം.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും സംവിധാനവും നോളൻ തന്നെയെന്നാണ് എന്നാണ് ദി ഹോളിവുഡ് റിപ്പോർട്ടർ നല്‍കുന്ന വിവരം. യൂണിവേഴ്സല്‍ പിക്ചേഴ്സാകും ചിത്രം നിർമിക്കുക. 2026 ജൂലായിലാകും ചിത്രം റിലീസ് ചെയ്യുന്നത്. 

2025 തുടക്കത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഓപ്പണ്‍ഹൈമെറിന് ശേഷം നോളൻ യൂണിവേഴ്സ് പിക്ചറുമായി വീണ്ടും സഹകരിക്കുകന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. വാർണർ ബ്രദേഴ്സുമായി വഴിപിരിഞ്ഞ ശേഷം യൂണിവേഴ്സല്‍ പിക്ചേഴ്സിനൊപ്പം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പണ്‍ഹൈമെർ. ആഗോളതലത്തില്‍ 975 മില്യണ്‍ ഡോളറാണ് ഹിറ്റ് ചിത്രം നേടിയത്.

vachakam
vachakam
vachakam

അതേസമയം ഇതുവരെ ടോം ഹോളണ്ടിന്റെ കാസ്റ്റിംഗില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam